Sunday, June 26, 2011

വര്‍ഷമേഘങ്ങള്‍

കഴിഞ്ഞ കുറെ ദിവസങ്ങള്‍ ഒരു ദുസ്വപ്നം പോലെ തോന്നുന്നു ...
എന്തൊക്കെയാണ് നടന്നത്...എന്തൊക്കെയാണ് ഇനിയും എന്നെ കാത്തിരിക്കുന്നത്...
ഈശ്വരന്മാര്‍ക്ക് എന്നോട് ഇനിയെങ്കിലും ദയ തോന്നുമോ...അറിയില്ല

കണ്ണീരിന്റെ വലിയ ഒരു കടല്‍ കടന്നു കൊണ്ടിരിക്കുന്നു ഞാന്‍...ഒരു തീരം ഏതാണ ഇനിയും എത്ര ദൂരം...എത്ര കാലം
ഈ കണ്ണീര്‍ കടലില്‍ എനിക്ക് പിടിവള്ളികള്‍ എറിഞ്ഞു തന്ന കുറെ സൌഹൃദങ്ങള്‍... നിങ്ങളെ ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു.
ഒരിക്കലും കാണാത്ത അറിയാത്ത .. കണ്ണെത്താത്ത ദൂരങ്ങളില്‍ ഇരുന്നു എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥനകള്‍ നടത്തിയവര്‍ ...
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ